Power Grid Recruitment 2023 for Junior Technician Trainee | 203 Posts | Last Date: 12 December 2023
കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷനിൽ ജൂനിയർ ടെക്നീഷ്യൻ ട്രെയിനിയുടെ (ഇലക്ട്രീഷ്യൻ) 203 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒൻപത് റീജിയനുകളിലായാണ് ഒഴിവുകൾ.
കേരളവും തമിഴ്നാടും കർണാടകയുടെ ഒരു ഭാഗവും ഉൾപ്പെടുന്ന സതേൺ റീജിയൻ- II- ൽ 30 ഒഴിവാണുള്ളത്.
Job Summary: Power Grid Recruitment 2023 |
|
---|---|
Job Role | Junior Technician Trainee |
Qualification | ITI |
Experience | Freshers |
Total Vacancies | 203 Posts |
Stipend | Rs.18,500/- |
Location | Across India |
Starts on | 22 November 2023 |
Last Date | 12 December 2023 |
യോഗ്യത : ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ.ടി.ഐ.യാണ് യോഗ്യത.
ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കില്ല.
പ്രായം : 27 വയസ്സ് കവിയരുത്.
എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്.
ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ശമ്പളം : ഒരുവർഷത്തെ പരിശീലനകാലത്ത് പ്രതിമാസം 18,500 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.
പരിശീലനം പൂർത്തിയാക്കുന്നവരെ 21,500 രൂപ മുതൽ 74,000 രൂപ – സ്കെയിലുള്ള ജൂനിയർ ടെക്നീഷ്യൻ തസ്തികയിൽ നിയമിക്കും.
പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവർ 1,25,000 രൂപയുടെ (എസ്.സി, എസ്.ടി., ഭിന്നശേഷി വിഭാഗക്കാർ 62,500 രൂപ) സർവീസ് ബോണ്ട് നൽകണം.
അപേക്ഷാഫീസ് : 200 രൂപ (എസ്.സി, എസ് . ടി . വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ബാധകമല്ല).
തിരഞ്ഞെടുപ്പ് :
- കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ,
- ഡോക്യുമെന്റ് വെരിഫിക്കേഷൻ,
- ട്രേഡ് ടെസ്റ്റ്,
- മെഡിക്കൽ പരിശോധന എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്.
കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ ഒബ്ജക്ടീവ് മാതൃകയിലായിരിക്കും.
രണ്ടുമണിക്കൂറാണ് സമയം.
120 ചോദ്യങ്ങൾ ടെക്നിക്കൽ നോളജുമായി ബന്ധപ്പെട്ടും 50 ചോദ്യങ്ങൾ ആപ്റ്റിറ്റ്യൂഡുമായി ബന്ധപ്പെട്ടുമായിരിക്കും.
കേരളമുൾപ്പെടുന്ന റീജയനിൽ കൊച്ചി, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടാവും. 2024 ജനുവരിയിലായിരിക്കും പരീക്ഷ. തീയതി പിന്നീടറിയിക്കും.
വിശദവിവരങ്ങൾ www.powergrid.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 12.
Important Links |
|
---|---|
Official Notification | Click Here |
Apply Online & More Info | Click Here |