ഓയിൽ പാം ഇന്ത്യയിൽ ഫിറ്റർ, ഇലക്ട്രീഷ്യൻ, വെൽഡർ ഒഴിവ്

Oil Palm India Notification 2023 for Various Posts : കോട്ടയം ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ അടിസ്ഥാനത്തിൽ 179 ദിവസത്തേക്കാണ് നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ബോയിലർ അറ്റൻഡർ
ശമ്പളം: 18246 രൂപ
യോഗ്യത: ഐ.ടി.ഐ. ഫിറ്റർ/തത്തുല്യം. സെക്കൻഡ് ക്ലാസ് അറ്റൻഡർ കോപീറ്റൻസി സർട്ടിഫിക്കറ്റ്.

തസ്തികയുടെ പേര് : മെക്കാനിക്കൽ അസിസ്റ്റന്റ്
ശമ്പളം : 18726 രൂപ
യോഗ്യത : അനുബന്ധ ട്രേഡിൽ ഐ.ടി.ഐ./വി.എച്ച്.എസ്.ഇ. സർട്ടിഫിക്കറ്റ്. അംഗീകൃത സ്ഥാപനത്തിൽ 2 വർഷ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ഇലക്ട്രീഷ്യൻ
ശമ്പളം: 19207 രൂപ
യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ, അംഗീകൃതമായ വയർമാൻ ലൈസൻസ് ആൻഡ് സൂപ്പർ വൈസറി സർട്ടിഫിക്കറ്റ്. അംഗീകൃത സ്ഥാപനത്തിൽ 3 വർഷ പ്രവൃത്തി പരിചയം.

തസ്തികയുടെ പേര് : ഫിറ്റർ
ശമ്പളം : 19207 രൂപ
യോഗ്യത : അനുബന്ധ ട്രേഡിൽ ഐ.ടി.ഐ./വി.എച്ച്.എസ്.ഇ. സർട്ടിഫിക്കറ്റ്. അംഗീകൃത സ്ഥാപനത്തിൽ 3 വർഷ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ഫിറ്റർ ( മെക്കാനിസ്റ്റ് )
ശമ്പളം: 19207 രൂപ
യോഗ്യത: അനുബന്ധ ട്രേഡിൽ ഐ.ടി.ഐ./വി.എച്ച്. എസ്.ഇ. സർട്ടിഫിക്കറ്റ്. അംഗീകൃത സ്ഥാപനത്തിൽ 3 വർഷ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : വെൽഡർ
ശമ്പളം: 19207 രൂപ
യോഗ്യത: അനുബന്ധ ട്രേഡിൽ ഐ.ടി.ഐ./വി.എച്ച്.എസ്.ഇ. സർട്ടിഫിക്കറ്റ്.
അംഗീകൃത സ്ഥാപനത്തിൽ 3 വർഷ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : വെയ്റ്റ് ബ്രിഡ്ജ് ഓപ്പറേറ്റർ
ശമ്പളം: 19207 രൂപ
യോഗ്യത: എസ്.എസ്.എൽ.സി., ഗവ.അംഗീകൃത സ്ഥാപനത്തിൽനിന്ന് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ (6 മാസം),2 വർഷ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ബോയിലർ ഓപ്പറേറ്റർ
ശമ്പളം: 27609 രൂപ
യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ,
ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റന്റഡർ കോപീറ്റൻസി സർട്ടിഫിക്കറ്റ്, അംഗീകൃത സ്ഥാപനത്തിൽ 3 വർഷ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ജെ.സി.ബി. ഓപ്പറേറ്റർ
ശമ്പളം : 27609 രൂപ
യോഗ്യത: ഏഴാം ക്ലാസ് വിജയം, മോട്ടോർ ഡ്രൈവിങ് ലൈസൻസും ( എൽ.എം.വി, എച്ച് .വി) ഡ്രൈവേഴ്സ് ബാഡ്ജും മൂന്ന് വർഷം പ്രവൃത്തിപരിചയവും. ശാരീരികക്ഷമതയുണ്ടായിരിക്കണം.

തസ്തികയുടെ പേര് : പ്ലാന്റ് ഓപ്പറേറ്റർ
ശമ്പളം: 27609 രൂപ
യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ. അംഗീകൃത സ്ഥാപനത്തിൽ 3 വർഷ പ്രവൃത്തിപരിചയം.

പ്രായം: 18-36 (സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്)

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ തപാലായി സമർപ്പിക്കണം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 30

വിശദാംശങ്ങൾക്ക് www.oilpalmindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Views: 27