ICAR – CIFT : 11 യങ് പ്രൊഫഷണൽ ഒഴിവ്

Central Institute of Fisheries Technology (CIFT) Notification 2023 : ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ചിന് കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ (ICAR – CIFT) വിവിധ പ്രോജക്ടുകളുടെ ഭാഗമായി യങ് പ്രൊഫഷണലുകളുടെ 11 ഒഴിവുണ്ട്.

കൊച്ചിയിലാണ് അവസരം.

കാലാവധി ഒരു വർഷം.

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

ശമ്പളം : 35,000 രൂപ

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : യങ് പ്രൊഫഷണൽ- II (4)

യോഗ്യത: മൈക്രോബയോളജി/ ബയോടെക്നോളജി/ലൈവ് സയൻസ് വിഷയങ്ങളിൽ 60% മാർക്ക്/തത്തുല്യ ഗ്രേഡോടെ മാസ്റ്റേഴ്സ്/ഫിഷറീസ് ഇക്കണോമിക്സ് / അഗ്രിക്കൾച്ചറൽ ഇക്കണോമിക്സ് ലൈവ് സ്റ്റോക്ക് ഇക്കണോ മിക്സ് / ഡയറി ഇക്കണോമിക്സ് ഫിഷറീസ് എക്സ്റ്റൻഷൻ / ഡെയറി എക്സ്റ്റൻഷൻ ലൈവ്സ്റ്റോക്ക് എക്സ്റ്റൻഷൻ അല്ലെങ്കിൽ ഇക്കണോമിക്സ്/ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം.

പ്രായം: 21-45.

വാക്ക് ഇൻ ഇന്റർവ്യൂ തീയതി : ഡിസംബർ 4.

തസ്തികയുടെ പേര് : യങ് പ്രൊഫഷണൽ- II (3)

യോഗ്യത : 60 % മാർക്ക്/ തത്തുല്യ ഗ്രേഡോടെ ബി.ഇ/ ബി.ടെക് (മെക്കാനിക്കൽ/ പ്രൊഡക്ഷൻ/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ)/60 % മാർക്ക്/ തത്തുല്യ ഗ്രേഡോടെ എൻവയോൺമെന്റൽ സയൻസ് & മാനേജ്മെന്റ്/ ഫിഷ് പ്രോസസിങ് ടെക്നോളജിയിൽ മാസ്റ്റഴ്സ് ഡിഗ്രി.

പ്രായം : 21-45.

അഭിമുഖ തീയതി : ഡിസംബർ 5

തസ്തികയുടെ പേര് : യങ് പ്രൊഫഷണൽ – II (2)

യോഗ്യത : ഫസ്റ്റ് ക്ലാസ് 60 ശതമാനം മാർക്ക് തത്തുല്യ ഗ്രേഡോടെ ബിരുദാനന്തര ബിരുദം – (ഫുഡ് സയൻസ്/ ഫുഡ് മൈക്രോ ബയോളജി/ ഫുഡ് ടെക്നോളജി/ ബയോകെമിസ്ട്രി/ഫിഷ് പ്രോസസിങ്/പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി/ഇൻഡസ്ട്രിയൽ ഫിഷറീസ്/ ഇൻഡസ്ട്രിയൽ മൈക്രോബയോളജി/ഇൻഡ സ്ട്രിയൽ ബയോടെക്നോളജി)/ഫസ്റ്റ് ക്ലാസ്/60 ശതമാനം മാർക്ക്/ തത്തുല്യ ഗ്രേഡോടെ എം.എസ് സി കെമിസ്ട്രി (പോളിമർ, ഓർഗാനിക്, മറൈൻ/ഹൈഡ്രോ), ബി.ടെക്/എം.ടെക് (കെമിക്കൽ എൻജിനീയറിങ്, പോളിമർ എൻജിനീയറിങ്)

പ്രായം:21-45.

വാക്ക് ഇൻ ഇന്റർവ്യൂ : ഡിസംബർ 6.

തസ്തികയുടെ പേര് : യങ് പ്രൊഫഷണൽ- II (2)

യോഗ്യത : 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെ മാസ്റ്റേഴ്സ് ഡിഗ്രി (ഫിഷറീസ് സയൻസ്/ഫിഷ് ന്യൂട്രിഷൻ/ ബയോകെമിസ്ട്രി/കെമിസ്ട്രി)/ഫസ്റ്റ് ക്ലാസ്/60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെ ജേണലിസം/മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം.

പ്രായം : 21-45.

വാക്ക് ഇൻ ഇന്റർവ്യൂ : ഡിസംബർ 7.

രജിസ്ട്രേഷൻ സമയം: 9 AM – 10AM

വിശദ വിവരങ്ങൾക്ക് www.cift.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links

Official Notification & More Info Click Here

Views: 6