നേവിയിൽ 275 അപ്രന്റിസ് ഒഴിവ്

ഇന്ത്യൻ നേവിയിൽ അപ്രന്റിസ്ഷിപ്പിന് ഐ.ടി.ഐ.ക്കാർക്ക് അവസരം.


വിശാഖപട്ടണത്തുള്ള നേവൽ ഡോക് യാർഡ് അപ്രന്റിസസ് സ്കൂളിലാണ് പരിശീലനം.

വിവിധ ട്രേഡുകളിലായി 275 ഒഴിവാണുള്ളത്.

ട്രേഡുകളും ഒഴിവും:

  • ഇലക്ട്രോണിക്സ് മെക്കാനിക്- 36,
  • ഫിറ്റർ- 33,
  • ഷീറ്റ് മെറ്റൽ വർക്കർ- 33,
  • കാർപെന്റർ- 27,
  • മെക്കാനിക് (ഡീസൽ)- 23,
  • പൈപ്പ് ഫിറ്റർ- 23,
  • ഇലക്ട്രീഷ്യൻ- 21,
  • പെയിന്റർ (ജനറൽ) – 16,
  • റഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക് 15,
  • വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) – 15,
  • മെഷിനിസ്റ്റ്- 12,
  • ഇൻസ്ട്രുമെന്റ് മെക്കാനിക്- 10,
  • മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്- 6,
  • ഫൗൺട്രിമാൻ- 5.

യോഗ്യത :

  • 50 ശതമാനം മാർക്കോടെ പത്താംക്ലാസ് വിജയം,
  • ബന്ധപ്പെട്ട ട്രേഡിൽ 65 ശതമാനം മാർക്കോടെയുള്ള ഐ.ടി.ഐ.

പ്രായം : ഉയർന്ന പ്രായപരിധിയില്ല.

സ്റ്റൈപ്പൻഡ് : 7700 രൂപ.

തിരഞ്ഞെടുപ്പ് : യോഗ്യതാ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്തശേഷം എഴുത്തുപരീക്ഷയും അഭിമുഖവും മെഡിക്കൽ പരിശോധനയും നടത്തിയാവും തിരഞ്ഞെടുപ്പ്.

ഒ.എം.ആർ. മാതൃകയിൽ 50 മാർക്കിനായിരിക്കും (മാത്തമാറ്റിക്സ്- 20, ജനറൽ സയൻസ്- 20, ജനറൽ നോളജ് 10) എഴുത്തുപരീക്ഷ.

ഇംഗ്ലീഷായിരിക്കും പരീക്ഷാമാധ്യമം.
വിശാഖപട്ടണത്തുവെച്ച് 2024 ഫെബ്രുവരി 28 – നായിരിക്കും പരീക്ഷ.

തുടർന്ന് മാർച്ച് അഞ്ചു മുതൽ എട്ടുവരെ അഭിമുഖം നടക്കും.

മാർച്ച് 14 – ന് ഫലം പ്രസിദ്ധീകരിക്കും.

മാർച്ച് 16-നായിരിക്കും മെഡിക്കൽ എക്സാമിനേഷൻ.

അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://indiannavy.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

www.apprenticeshipindia.gov.in എന്ന ഓൺലൈൻ പോർട്ടൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 01.

Important Links

Official Notification Click Here
Apply Online  (NAPS Portal) Click Here
Views: 44